സുകുമാരനും മല്ലികയ്ക്കും പിന്നാലെ സിനിമയിലേക്കെത്തിയവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ജ്യേഷ്ഠനായ ഇന്ദ്രജിത്തായിരുന്നു ആദ്യമെത്തിയത്. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാനാവുമെന്ന് ഇതിനകം തന്നെ തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. സ്വഭാവ നടനായും വില്ലനായും നായകനായും നിറഞ്ഞുനില്‍ക്കുകയാണ് താരം. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്നും അദ്ദേഹം തെളിയിച്ചിരുന്നു.
I honestly believe that Indrajith Sukumaran is one of the finest young actors: Prithviraj Sukumaran